പോളിമര്‍ / പ്ളാസ്റ്റിക് കോഴ്സ്സ്‌കൾ CIPET

WHAT IS NEXT 

ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍  പത്ത്  വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പത്ത് കഴിഞ്ഞാല്‍ അങ്ങനെയല്ല. അടുത്ത ചുവടുവെപ്പ് ചിന്തിച്ചു തന്നെ വേണം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം,ഏത് സ്ഥാപനത്തില്‍ ചേരണം, ഏത് തൊഴില്‍ മേഖല ലക്ഷ്യം വെക്കണം അങ്ങനെ പലതും കണക്കുകൂട്ടിയാവണം പത്ത് /പ്ലസ്ടുവിന് ശേഷമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍.
പ്ലസ്‌ടു കഴിയുന്നവരില്‍ ധാരാളം പേര്‍ ശ്രദ്ധവരുന്ന മേഖലയാണ്‌ എഞ്ചിനീയറിംഗും മെഡിസിനും.  എന്നാല്‍, ഉന്നത വിദ്യാഭ്യാസം എന്നാല്‍ ആർട്‌സ് ബിരുദവും, എന്ജിനീറിങ്  ബിരുദവും, മെഡിസിനും മാത്രമല്ലെന്ന്‌ അറിയുക. ധാരാളം മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. അവയില്‍ പ്രധാനപ്പെട്ട ജോലി സാധ്യത വളരെ കൂടുതൽ ഉള്ള കോഴ്സുകൾ ആണ് ഡിപ്ലോമ കോഴ്സ്കൾ.
 ഡിപ്ലോമ കോഴ്സുകൾ തന്നെ പലതുണ്ട്, അതിൽ വിദേശത്തും സ്വദേശത്തും വളരെ ഏറെ ജോലി സാധ്യത ഉള്ള ഒരു കോഴ്‌സ്ആണു പ്ളാസ്റ്റിക്  ടെക്നോളജി..

പോളിമര്‍ എന്‍ജിനീയറിങ്
വളര്‍ന്നുവരുന്ന റബര്‍/പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉത്പാദനം,ഉപയോഗം തുടങ്ങിയ വ്യവസായസാധ്യത കണ്ടുതുടങ്ങിയ കോഴ്സുകളണിത്.
പല സ്ഥലങ്ങളിലും പ്ളാസ്റ്റിക് നിരോധനം ഉണ്ടെങ്കിലും, അതൊന്നും ഈ കോഴ്സിന്റെ ജോലി സാധ്യതയെ ബാധിക്കില്ല. സിംഗിൾ യൂസ് പ്ലാസ്റ്റിസുകൾ മാത്രമാണ് നിരോധിക്കുവാൻ സാധിക്കുകയുള്ളു , അത് പ്ളാസ്റ്റിക് റീസൈക്ലിങ് പോലുള്ള ജോലി സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.  വിദേശത്തും സ്വാദേശത്തുമുള്ള മികച്ച കമ്പനികള്‍ എല്ലാം  സി.ഐ.പി.ഇ.ടി പോലുള്ള സ്ഥാപനത്തെ ആശ്രയിച്ഛണ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്.
വിവിധ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കുമെങ്കിലും വിദ്യാര്‍ഥികള്‍ പൊതുവേ ഈ ബ്രാഞ്ചിനോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്.
അതിനാൽ തന്നെ    പ്ളാസ്റ്റിക് കോഴ്‌സുകളിൽ പടിച്ചിറങ്ങുന്നവർക്കെല്ലാം മികച്ച പ്ലേസ്മെന്റാണ് ലഭിക്കുന്നത്.
പതിവ് കോഴ്സുകള്‍ ഒഴിവാക്കി വേറിട്ട വഴി തെരഞ്ഞെടുത്താല്‍ എന്‍ജിനീയറിങ്  വിഷയ പഠനത്തില്‍ സാധ്യതകള്‍ ഉറപ്പാക്കാം. എന്നാല്‍ ഇത്തരം കോഴ്സുകളെ കുറിച്ച് അധികപേര്‍ക്കും വേണ്ടത്ര ധാരണയില്ളെന്നതാണ് സത്യം.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്റ്റിക്സ് എന്‍ജിനിയറിങ് ടെക്നോളജി (സിപെറ്റ്)യില്‍ വിവിധ ക്യാമ്പസുകളില്‍ തൊഴിലധിഷ്ഠിത പ്ളാസ്റ്റിക്സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി കോഴ്സുകള്‍ക്ക് 2020-23 അധ്യയന വർഷത്തേക്ക് അപേക്ഷ ഇപ്പോൾ  ക്ഷണിച്ചിട്ടുണ്ട്.


മെയ് മാസം  നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം.

ഇന്ത്യയിലാകെ 42 cipet സെന്ററുകളിൽ കേരളത്തിൽ കൊച്ചിയിലാണ്  സിപെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥിതി ചെയ്യുന്നത്.

 ഡിപ്ളോമ/പിജി ഡിപ്ളോമ /പോസ്റ്റ് ഡിപ്ളോമ കോഴ്സുകള്‍:
 പ്ളാസ്റ്റിക്സ് മൌള്‍ഡ് ടെക്നോളജി ഡിപ്ളോമ,(DPMT)

  പ്ളാസ്റ്റിക്സ് ടെക്നോളജി ഡിപ്ളോമ (DPT)  എന്നീ രണ്ടു ഡിപ്ലോമ കോഴ്സുകളാണ് കൊച്ചി സെന്ററിൽ ഉള്ളത്.
DPT, DPMT കോഴ്സുകൾ എന്ജിനീറിങ് ഡിപ്ലോമ ആയതിനാൽ , ബി ടെക് എന്ജിനീറിങ് പ്ളാസ്റ്റിക് ടെക്നോളജി പോലുള്ള കോഴ്സുകളിലേക്ക്  രണ്ടാം വർഷത്തേക്ക് LET exam വഴി ജോയിൻ ചെയ്യാം.

പ്ളാസ്റ്റിക് ഡിപ്ളോമ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി (10ത്) വിജയമാണ് അടിസ്ഥാന യോഗ്യത. പ്ലസ്‌ടു തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം.
 ഓണ്‍ലൈന്‍ അപേക്ഷ  2020 മെയ്‌ ആദ്യ വാരം വരെ സ്വീകരിക്കും.
 കൂടുതല്‍ വിവരങ്ങള്‍ക്ക്

https://eadmission.cipet.gov.in

 http://cipet.gov.in
 വെബ്സൈറ്റ് കാണുക

Contact this link  for course ::

https://api.whatsapp.com/send?phone=919662517275&text=I%27m%20interested%20To%20Join%20DIPLOMA%20Course%20atCIPET&source=&data=

Phone:9400224461
             8891424894


Comments

Popular Posts