CAD/ AutoCAD/CREO/ANSYS (Career Guidance)



CAD
Image result for cad cam

വര്‍ഷങ്ങള്‍ മുമ്പ് വരെ കെട്ടിടങ്ങളുടെ പ്ലാനും യന്ത്രങ്ങളുടെ രൂപരേഖയുമെല്ലാം കടലാസിലായിരുന്നു വരച്ചിരുന്നത്. പേപ്പറും പെന്‍സിലുമുപയോഗിച്ച് ഡ്രോയിങ് ബോര്‍ഡില്‍ വരച്ചെടുത്ത അത്തരം രൂപരേഖകള്‍ ഉപയോഗിച്ചാണ് വന്‍ കെട്ടിടങ്ങളും യന്ത്രങ്ങളുമൊക്കെ നിര്‍മിച്ചിരുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വരവോടെ ഇക്കാര്യങ്ങള്‍ ഏറെ എളുപ്പമായി തീര്‍ന്നു. കമ്പ്യൂട്ടര്‍-എയ്ഡഡ് ഡിസൈന്‍ ആന്‍ഡ് ഡ്രാഫ്റ്റിങ് (സി..ഡി.ഡി.) എന്നൊരു സാങ്കേതികശാഖ തന്നെ പിറവിയെടുത്തു. പിന്നീടിത് കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (സി..ഡി.) മാത്രമായി ചുരുങ്ങി. ഇതിനെയാണ് എല്ലാവരും കാഡ് എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറിനെ കാഡ് സോഫ്റ്റ്‌വേര്‍ എന്നാണ് പേര്. കാഡിനൊപ്പം തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറാണ് കമ്പ്യൂട്ടര്‍ എയ്ഡഡ് മാനുഫാക്ചറിങ് അഥവാ കാം സോഫ്റ്റ്‌വേര്‍. കമ്പ്യൂട്ടര്‍ നിയന്ത്രിത പ്രൊഡക്ഷന്‍ മെഷിനുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വേറാണ് കാം.

തുടക്കം അറുപതുകളില്‍

1960കളുടെ തുടക്കത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള രൂപകല്പനാരീതികളെക്കുറിച്ച് മനുഷ്യന്‍ ചിന്തിച്ചുതുടങ്ങിയിരുന്നു. 1963ല്‍ ഇവാന്‍ സതര്‍ലാന്‍ഡ് എന്ന കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ലോകത്തെ ആദ്യ കാഡ് സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചെടുത്തു.
സ്‌കെച്ച്പാഡ്എ ന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍ അതിനും ആറുവര്‍ഷം മുമ്പ് 1957ല്‍ ഡോ. പാട്രിക് ജെ. ഹാന്റാറ്റി എന്നൊരാള്‍   പ്രോന്റോ   എന്ന പേരില്‍ ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ എയ്ഡഡ് മാനുഫാക്ചറിങ് (കാം) സോഫ്റ്റ്‌വേര്‍ സംവിധാനം രൂപകല്പന ചെയ്തിരുന്നു. ഇതുകൊണ്ടാകാം ഡോ. ഹാന്‍ റാറ്റിയെ   കാഡ് കാമിന്റെ പിതാവ്എ ന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കലയും ശാസ്ത്രവും ചേര്‍ന്ന് കാഡ്

കലാപരമായ സൃഷ്ടിപരതയും ശാസ്ത്രവും കച്ചവടവുമെല്ലാം ചേരുമ്പോഴാണ് കാഡിലെ ഓരോ ഡിസൈനും പിറവിയെടുക്കുന്നത്. സാധാരണ കടലാസില്‍ വരയ്ക്കുന്ന ചിത്രത്തിലെ രൂപങ്ങളുടെ മുന്‍ഭാഗം മാത്രമേ നമുക്ക് കാണാനാകൂ. എന്നാല്‍ കാഡ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ചിത്രങ്ങളുടെ 3ഡി ദൃശ്യങ്ങളാണ് ലഭ്യമാകുക. ഒരു കെട്ടിടത്തിന്റെ ചിത്രമാണ് വരയ്ക്കുന്നതെങ്കില്‍ അതിന്റെ വശങ്ങളും പുറകുഭാഗവുമെല്ലാം കാണാനാകുമെന്നര്‍ഥം. വേണ്ട ഭാഗങ്ങള്‍ സൂം ചെയ്ത് ക്ലോസപ്പ് ആയി കാണാനും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനുമൊക്കെ വളരെ എളുപ്പത്തില്‍ സാധിക്കും.

കാഡ് സോഫ്റ്റ്‌വേര്‍ മാത്രം പോരാ കാഡ് ഡിസൈനുകള്‍ സൃഷ്ടിക്കാന്‍. ഉയര്‍ന്ന ഗുണമേന്മയുള്ള ഗ്രാഫിക്‌സ് കാര്‍ഡുളള കമ്പ്യൂട്ടറും വരയ്ക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പേനയുമൊക്കെ ആവശ്യമാണ്. കാഡ് രൂപകല്പനകള്‍ പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന പ്രത്യേക പ്രിന്ററും കൂടിയുണ്ടെങ്കിലേ കാര്യങ്ങള്‍ എളുപ്പമാകൂ. വരയ്ക്കാനുള്ള കഴിവു മാത്രം പോരാ മികച്ച കമ്പ്യൂട്ടറും പ്രിന്ററുമൊക്കെയുണ്ടെങ്കിലേ കാഡ് ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റൂ എന്നര്‍ഥം. അതുകൊണ്ടാണ് കലയും ശാസ്ത്രവും കച്ചടവുമെല്ലാം ചേരുന്നതാണ് കാഡ് രൂപകല്പന എന്ന് പറയാന്‍ കാരണം.

കൈയില്‍ വേണ്ടതെന്ത്?
അളവുകള്‍ കൃത്യമായി മനസിലാക്കി അതിനനുസരിച്ച് വരയ്ക്കാനായി കണക്കിലും അറിവ് വേണം. ജ്യാമിതിയരൂപങ്ങളിലാണ് കെട്ടിടങ്ങളുടെ ചിത്രം വരയ്‌ക്കേണ്ടത്. അതുകൊണ്ട് തന്നെ ജ്യോമട്രിയിലുള്ള അടിസ്ഥാന അറിവ് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം. മുഴുവന്‍ സമയവും കമ്പ്യൂട്ടറിനെ ആശ്രയിച്ചു ചെയ്യേണ്ട ജോലിയായതിനാല്‍ കമ്പ്യൂട്ടറിലുള്ള അറിവും പുതിയ സോഫ്റ്റ്‌വേറുകള്‍ പഠിച്ചെടുക്കാനുളള സന്നദ്ധതയും കാഡ്പ ഠിക്കുന്നവര്‍ക്കുണ്ടായിരിക്കണം. എല്ലാ മേഖലകളിലും കാഡ് ഉപയോഗിക്കാമെങ്കിലും ആര്‍ക്കിടെക്ചര്‍, സിവില്‍,ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈനിങ് മേഖലകളിലാണ് കാഡിന്റെ ഉപയോഗം കാര്യമായി നടക്കുന്നത്.

എന്ത് പഠിക്കണം?

കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിങ്/കമ്പ്യൂട്ടര്‍ എയ്ഡഡ് എഞ്ചിനിയറിങിന് സഹായിക്കുന്ന നിരവധി കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഓട്ടോകാഡ്, സി.എന്‍.സി. പ്രോ/, കാറ്റിയ (കമ്പ്യൂട്ടര്‍ എയ്ഡഡ് ത്രി-ഡൈമന്‍ഷനല്‍ ഇന്ററാക്ടീവ് ആപ്ലിക്കേഷന്‍), യു.ജി. (യൂണിഗ്രാഫിക്‌സ്)  ആ ൻ സിസ് എന്നിവ  ഉദാഹരണങ്ങള്‍. ഈ സോഫ്റ്റ്‌വേറുകളെല്ലാം പഠിപ്പിക്കാനായി പലതരത്തിലുളള കോഴ്‌സുകള്‍ സി ഐ പി ഇ ടി( സിപ്പിട്)  പോലുള്ള ഗവണ്മെന്റ് സ്ഥാപങ്ങൾ നടത്തുന്നു .
മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഓട്ടോമൊബൈല്‍/പ്ലാസ്റ്റിക്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ/ഡിഗ്രി എടുത്തവര്‍ക്ക് കാഡ് കോഴ്‌സുകള്‍ ചെയ്യാനാകും. മെക്കാനിക്കല്‍/സിവില്‍/ആര്‍ക്കിടെക്ചര്‍/ഇന്റീരിയര്‍ ഡിസൈനില്‍ ഐ.ടി../ഡിപ്ലോമ/ഡിഗ്രിയെടുത്തവര്‍ക്ക് കാഡില്‍ കോഴ്‌സുകള്‍ ചെയ്യാം.

കാഡ് എന്ന വിഷയത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇത്തരം കോഴ്‌സുകള്‍ മതിയെങ്കിലും കരിയറില്‍ ഉയര്‍ന്ന സ്ഥാനത്തെത്തണമെങ്കില്‍ നല്ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ ചേര്‍ന്ന് പഠിക്കേണ്ടതുണ്ട്. CIPET പോലുള്ള സർക്കാർ സ്ഥാപങ്ങളിൽ നിന്നു വിദേശത്തും സ്വദേശത്തും വാല്യു ഉള്ള സര്ടിഫിക്കേഷൻ കോഴ്സ് കൾ ചെയ്യാൻ ശ്രമിക്കുക.

ഏതെങ്കിലും ബ്രാഞ്ചിൽ ഡിപ്ലോമ/  ഐ ടി ഐ  ക്ക് ശേഷമോ എഞ്ചിനീയറിംഗ് ഡിഗ്രി കഴിഞ്ഞ ശേഷമോ കാഡ് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.


Image result for CAD DESIGN

എല്ലാ മേഖലകളിലും കാഡ്

മുമ്പ് ആര്‍ക്കിടെക്ചറല്‍ എന്‍ജിനിയര്‍മാരും മെക്കാനിക്കല്‍ എന്‍ജിനിയര്‍മാരും മാത്രമാണ് കാഡ് സഹായം തേടിയിരുന്നതെങ്കില്‍ ഇന്നതല്ല സ്ഥിതി. എല്ലാതരത്തിലുള്ള നിര്‍മാണവിഭാഗങ്ങളും രൂപകല്പനാസ്ഥാപനങ്ങളും കാഡ് കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഓട്ടോമോട്ടീവ്,ഷിപ്പ്ബില്‍ഡിങ്,ഏറോസ്‌പേസ്, പ്രോസ്‌തെറ്റിക്‌സ് മേഖലകളിലെ പുതുരൂപകല്പനകള്‍ പൂര്‍ണമായും കാഡ് അധിഷ്ഠിതമായി മാറിക്കഴിഞ്ഞു. പരസ്യചിത്ര, ഫിലിം നിര്‍മാണരംഗങ്ങളിലും കാഡ് സോഫ്റ്റ്‌വേര്‍ കാര്യമായി ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ അനിമേഷന്‍ രീതിയില്‍ സ്‌പെഷല്‍ ഇഫക്ടുകള്‍ നിര്‍മിക്കാനാണ് ഫിലിമില്‍ കാഡിന്റെ സഹായം തേടുന്നത്. അതുകൊണ്ട് തന്നെ ഏത് വിഷയത്തിലാണ് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ വിഷയത്തിന് അനുയോജ്യമായ കാഡ് കോഴ്‌സ് പഠിക്കാന്‍ ശ്രമിക്കണം. ആര്‍കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈനിങ് മേഖലകള്‍ക്ക് അനുയോജ്യമായ കാഡ് കോഴ്‌സുകളാണ് മിക്ക വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്നത്. തൊഴിലവസരങ്ങള്‍ ഒട്ടേറെയുള്ളതുകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്. മറ്റുവിഷയങ്ങളില്‍ സഹായകമാകുന്ന കാഡ് കോഴ്‌സുകള്‍ ചെയ്യാന്‍ അധികം പേര്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് വസ്തുത. എല്ലാവരും പോകുന്ന ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ വഴി തന്നെ തിരഞ്ഞെടുക്കാതെ വ്യത്യസ്തമായ കാഡ് കോഴ്‌സുകള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധത കാട്ടണം. എങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍സാധ്യതകളും ഇവരെ തേടിയെത്തും.


ആദ്യതൊഴില്‍ ഡ്രാഫ്റ്റര്‍മാരായി

കാഡ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഡ്രാഫ്റ്റര്‍ ജോലിയാണ് ആദ്യമായി ലഭിക്കുക. ഉത്പന്നനിര്‍മാണത്തിനോ കെട്ടിടരൂപകല്പനയ്‌ക്കോ വേണ്ടി ടെക്‌നിക്കല്‍ ഡ്രോയിങുകളും പ്ലാനുകളും നിര്‍മിക്കലാണ് ഇവരുടെ ജോലി. സിവില്‍ എഞ്ചിനിയര്‍മാരുടെയും ആര്‍ക്കിടെക്റ്റുമാരുടെയും കൂടെ ജോലി ചെയ്യുന്നവരെ സ്ട്രക്ചറല്‍ ഡ്രാഫ്റ്റര്‍മാര്‍ എന്ന് വിളിക്കുമ്പോള്‍ മെക്കാനിക്കല്‍,മെഷിനറി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ മെക്കാനിക്കല്‍ ഡ്രാഫ്റ്റര്‍ എന്ന് വിളിക്കുന്നു. ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാഡ് പ്രൊഫഷനലുകള്‍ക്ക് ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റര്‍ എന്നാണ് പേര്. ഈ തസ്തികയില്‍ അല്പകാലം പ്രവര്‍ത്തിച്ച് പരിചയസമ്പന്നത നേടിയാല്‍ പിന്നീട് സ്വന്തം നിലയ്ക്ക് ഡിസൈനിങ് ജോലികള്‍ ഇവരെ തേടിയെത്തും. നാട്ടിലും മറുനാട്ടിലുമായി ആയിരക്കണക്കിന് കാഡ് പ്രൊഫഷനലുകള്‍ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫിലേക്ക് പറക്കുന്ന തൊഴിലന്വേഷികളില്‍ നല്ലൊരു ശതമാനവും എതെങ്കിലും തരത്തിലുള്ള കാഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ക്കെല്ലാം കഴിവിനനുസരിച്ചുള്ള നല്ല ജോലികള്‍ അവിടെ കിട്ടുന്നുമുണ്ട്.

Contact this link  for more details about course::

Central Institute Of Plastic Engineering And Technology -Kochi

https://api.whatsapp.com/send?phone=918147342395&text=I%27m%20interested%20To%20Join%20CAD%20Course%20atCIPET&source=&data=

Phone: +918073461972
                    9400224461

Image result for CAD DESIGN

Comments