പ്ലാസ്റ്റിക്സ് ടെക്നോളജി പഠിക്കാം; അവസരങ്ങൾ നിരവധി…

വ്യാവസായിക രംഗത്തും ഗാർഹിക മേഖലകളിലും പ്ലാസ്റ്റിക് ഉപഭോഗം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തന്നെ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനും ഇന്ന് നമുക്ക് കഴിയുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഇല്ലാതെ നമ്മുടെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ തീർത്തും അസാധ്യം ആയി മാറി കഴിഞ്ഞിരിക്കുന്നു. നിത്യോപയോഗ വസ്തുക്കൾ കൂടാതെ കമ്മ്യൂണിക്കേഷൻ, ബഹിരാകാശ , ഓട്ടോമൊബൈൽ , ബയോമെഡിക്കൽ മേഖലകളിൽ പ്ലാസ്റ്റിക്ക്സ് ഉപയോഗം അത്യന്താപേക്ഷിതമാണ്. നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ 40 % ഭാഗങ്ങളും പ്ലാസ്റ്റിക്ക് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന വസ്തുത എത്ര പേർക്കറിയാം? അത് പോലെ തന്നെ പല ഓട്ടോമൊബൈൽ പാർട്ടുകളും പ്ലാസ്റ്റിക്ക് കോംപോസിറ്റ് വസ്തുക്കളെ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കൊറോണ കാലത്തു പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് (PPE) നിർമാണത്തിനും പ്ലാസ്റ്റിക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ , ജീവൻ രക്ഷാ ഉപകരണങ്ങൾ ആയ വെന്റിലേറ്റർ, കൃത്രിമ ഹാർട്ട് വാൽവുകൾ , ഡയാലിസിസ് മെഷീൻ തുടങ്ങി നിരവധി ബയോമെഡിക്കൽ പ്രൊഡക്ടുകളിൽ ജൈവ അനുയോജ്യ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നു. റിജിഡ് -ഫ്ലെക്സിബിൾ പാക്കേജിങ് വ്യവസായത്തിന്റെ സിംഹഭാഗവും കൈയ്യടിക്കിയിരിക്കുന്നതു പ്ലാസ്റ്റിക്ക് വ്യവസായികൾ ആണ് . കാർഷിക , മൃഗസംരക്ഷണ മേഖലകളിലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ പ്രയോജനം എടുത്തു പറയേണ്ടതാണ്.
നിത്യോപയോഗ വസ്തുക്കൾ , പാക്കേജിങ് , ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ, ബഹിരാകാശം, ബയോമെഡിക്കൽ മേഖലകളിൽ പ്ലാസ്റ്റിക്ക്സ് ടെക്നോളജി പഠിച്ചവർക്ക് മികച്ച തൊഴിലവസരങ്ങളാണ് ഉള്ളത്.
കേന്ദ്ര ഗവണ്മെന്റിന്റെ രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (CIPET) 1968 -ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ചു. ഇന്ന് ഭാരതത്തിലുടനീളം 42 കേന്ദ്രങ്ങളിലായി പ്രവർത്തിച്ചുവരുന്ന CIPET, പ്ലാസ്‌റ്റിക്‌സിലെ സാങ്കേതിക പരിശീലനത്തിൽ ഇന്ത്യയിലെ മുൻനിര സ്‌ഥാപനമാണ്. പോളിമർ വിശിഷ്യാ പ്ലാസ്റ്റിക്സ് മേഖലയിൽ അക്കാഡമിക്, നൈപുണ്ണ്യവികസനം , സാങ്കേതിക സഹായങ്ങൾ , ഗവേഷണം എന്നീ സേവനങ്ങൾ നൽകി വരുന്ന ഈ സ്ഥാപനം മുൻ മാതൃകകൾ ഇല്ലാത്തതാണ്. സിപ്പെറ്റിൽ പരിശീലനം നേടിയ നിരവധി വിദ്യാർഥികൾ വ്യവസായിക (പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിർമാണം, ടെസ്റ്റിംഗ്, ഗുണനിലവാര നിയന്ത്രണം) , അക്കാഡമിക്, ഗവേഷണ മേഖലകളിൽ ലോകമെമ്പാടും പ്രവർത്തിച്ചു വരുന്നു.
പോളിമർ സയൻസ് & ടെക്നോളജി മേഖലയിലെ നൈപുണ്യവികസന, സാങ്കേതിക സഹായ, അക്കാദമിക ഗവേഷണ പ്രവർത്തനങ്ങളിലൂടെ പോളിമർ അനുബന്ധ വ്യവസായങ്ങൾക്ക് ആവശ്യമായ മാനവവിഭവശേഷി നൽകുകയും അതുവഴി രാജ്യത്തിന്റെ വളർച്ചക്ക് മുതൽകൂട്ടാവുക എന്നുള്ളതുമാണ് CIPET ന്റെ പ്രാഥമിക ലക്ഷ്യം. STAR ആക്ടിവിറ്റീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
നൈപുണ്യവികസനം (Skill Development) : കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളുടെ സ്പോൺസർഷിപ്പിൽ നൈപുണ്യവികസനത്തിനു ഊന്നൽ നൽകികൊണ്ട് കെമിക്കൽ ആൻഡ് പെട്രോകെമിക്കൽ മേഖലയിൽ 36 സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ CIPET നടത്തിവരുന്നു. ഇതിലൂടെ തൊഴിരഹിതരായ യുവാക്കൾക്ക് തൊഴിലും സംരംഭകത്വ പരിശീലനവും ലഭിക്കുന്നു. ഇതിനുപുറമെ, സംരംഭകർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും സർക്കാർ ഉദ്യോഗസ്ഥക്കും ഉതകുന്ന പരിശീലന പരിപാടികളും CIPET നൽകിവരുന്നു.
പ്ലാസ്റ്റിക്ക് പ്രോഡക്ട് ആൻഡ് മോൾഡ് ഡിസൈനിങ്ങിൽ പ്രാവീണ്യം നൽകുന്നതിനായി CIPET ന്റെ പ്രോഡക്റ്റ് ഡെവലപ്മെന്റ് വിഭാഗം CAD/ CAM/ CAE കോഴ്‌സുകൾ നൽകുന്നു. ഉദ്യോഗാർത്ഥികൾ, എഞ്ചിനീയറിംഗ്, ഡിപ്ലോമ വിദ്യാർത്ഥികൾ, സംരംഭകർ എന്നിവരാണ് ഈ കോഴ്‌സുകളുടെ പ്രധാന പ്രയോക്താക്കൾ.
സാങ്കേതിക സഹായം (Technology Support) : NABL, NABCB അക്രെഡിറ്റേഷനും ISO, BIS സെർറ്റിഫിക്കേഷനുമുള്ള CIPET ന്റെ ലാബുകളിൽ വിവിധതരം പ്ലാസ്റ്റിക്ക് പ്രോഡക്ട് ടെസ്റ്റിംഗിനുള്ള എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നൂതനമായ ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റിംഗ് ഫെസിലിറ്റിയും ഇവിടെ നൽകിവരുന്നു. നവസംരംഭകർക്കു ആവശ്യമായ കൺസൾട്ടൻസിയും കൂടാതെ പ്രോസസ്സിംഗ് മെഷിനറികളുടെ സഹായവും CIPET നൽകുന്നു.
അക്കാഡമിക്സ് (Academics) : പത്താംതരം മുതൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്കു വരെയുള്ള വിവിധ അക്കാഡമിക് പ്രോഗ്രാമുകൾ നൽകുന്നു. CIPET കൊച്ചിയിൽ, AICTE അംഗീകൃത ഡിപ്ലോമാ പ്രോഗ്രാമുകളും കൊച്ചി സർവകലാശാലയുമായി ചേർന്ന് കൊണ്ട് പിജി പ്രോഗ്രാമുകളുമാണ് ഉള്ളത്.
ഗവേഷണം (Research) : പോളിമർ, ബയോപോളിമർ, ഗ്രീൻ കോംപോസിറ്റ്, നാനോ-കോംപോസിറ്റ്, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ, എയറോസ്പേസ് തുടങ്ങി വിവിധ മേഖലകളിൽ CIPET ഗവേഷണ പദ്ധതികൾ നടത്തിവരുന്നു.
2012 മുതൽ പ്രവർത്തനമാരംഭിച്ച CIPET കൊച്ചിയിൽ, AICTE അംഗീകൃത ഡിപ്ലോമാ പ്രോഗ്രാമുകളും കൊച്ചി സർവകലാശാലയുമായി ചേർന്ന് കൊണ്ട് പിജി പ്രോഗ്രാമുകളും നടത്തി വരുന്നു. CIPET , 2020-21 അധ്യയന വർഷത്തെ AICTE അംഗീകൃത ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കു ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകികൊണ്ടുള്ള ഈ കോഴ്‌സുകളുടെ ദൈർഘ്യം 3 വർഷമാണ്. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർക്ക് 2 വർഷം മതിയാകും. അവസാന സെമസ്റ്റർ ഇൻഡസ്‌ട്രിയൽ ഇന്റേൺഷിപ് അഥവാ ട്രെയിനിംഗ് ആണ് .
അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. പരീക്ഷ എഴുതി കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്.
ആഗസ്റ്റ് വരെ ഓൺലൈനായി അപേക്ഷിക്കാം.
കംപ്യൂട്ടർ അധിഷ്ഠിത ജോയിന്റ് എൻട്രൻസ് പരീക്ഷ (JEE) ഓഗസ്റ്റ് 5 നാണ് നടന്ന

ൻ
https://www.cipet.gov.in/ സന്ദർശിക്കുക.
ITI, പ്ലസ് 2, VHSE & THSE (സയൻസ് സ്ട്രീം ) എന്നിവ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്കു നേരിട്ട് പ്രവേശിക്കാവുന്നതാണ്. അവർ ഓൺലൈൻ പരീക്ഷ എഴുതേണ്ടതില്ല. നേരിട്ടു അപേക്ഷിച്ചാൽ മാത്രം മതി. ലാറ്ററൽ എൻട്രിക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ
ബന്ധപെടുക.
9567030933,8147342395
പ്രായപരിധിയില്ല.
കോഴ്സുകൾ :
1. ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി (DPMT)
2. ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി (DPT)
അപേക്ഷാ ഫീസ് : ജനറൽ/ഒബിസി വിഭാഗക്കാർക്ക് 750 രൂപ, SC/STവിഭാഗക്കാർക്ക് 300 രൂപ.
കൂടുതൽ വിവരങ്ങൾക്ക് 9567030933, 9847222183, 8147342395, എന്നീ നമ്പറുകളിലേക്കു വിളിക്കുക.
കൊച്ചി വിലാസം : CIPET : Institute of Plastics Technology (IPT), Ministry of Chemicals & Fertilizers, Govt of India, HIL Colony, Edayar Road, Pathalam, Eloor, Udyogamandal P.O., Kochi-683 501, Mob : 9567030933,9847222183, 8147342

Good course...and placement opportunities are more...
ReplyDelete